ന്യൂഡൽഹി : ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കടലിൽ നിന്ന് കടലിലേക്ക് വിക്ഷേപിക്കാവുന്ന പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണത്തിൽ നിന്ന് പടിഞ്ഞാറൻ തീരത്ത് നടത്തിയ മിസൈൽ വിക്ഷേപണം കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചു.
ഇന്ത്യൻ - റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് അന്തർവാഹിനി, കപ്പൽ, വിമാനം, കര എന്നിവിടങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈലുകൾ നിർമ്മിക്കുന്നു. 2.8 മാച്ചാണ് ബ്രഹ്മോസ് മിസൈലിന്റെ വേഗത. ശബ്ദത്തിന്റെ വേഗതയേക്കാൾ ഏകദേശം മൂന്ന് മടങ്ങ് വരും ഇത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പരിഷ്കരിച്ച ആകാശപ്പതിപ്പ് കഴിഞ്ഞ മാസം ഒഡീഷ തീരത്തെ ചാണ്ഡിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ സൂപ്പർസോണിക് യുദ്ധവിമാനമായ സുഖോയ് - 30 എംകെ - ഐയിൽ നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |