SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 AM IST

തലസ്ഥാനത്ത് നിന്ന് ദമാമിലേക്കും ബഹ്‌റൈനിലേക്കും വിമാനങ്ങൾ

p

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കും. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് 30 മുതലും തിരുവനന്തപുരം-ദമാം സർവീസ് ഡിസംബർ 1 മുതലും തുടങ്ങും. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് ബുധൻ,ഞായർ ദിവസങ്ങളിൽ വൈകിട്ട് 5.35ന് പുറപ്പെട്ട് 8.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. ബഹ്‌റൈനിൽ നിന്ന് രാത്രി 9.05ന് പുറപ്പെട്ട് പുലർച്ചെ 4.25ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ദമാം വിമാനം ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ വൈകിട്ട് 5.35ന് പുറപ്പെട്ട് 8.25ന് എത്തിച്ചേരും. ദമാമിൽ നിന്ന് രാത്രി 9.25ന് പുറപ്പെട്ട് പുലർച്ചെ 5.05ന് എത്തും. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരം-ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്‌പ്ര‌സ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം - ദമാം സെക്ടറിൽ ഇത് ആദ്യ സർവീസാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLIGHT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.