ലക്നൗ: ഹിന്ദു കലണ്ടറിലെ മാഘ് മാസത്തിലെ പൗർണമി ദിനമായ മാഘ പൂർണിമയോടനുബന്ധിച്ച് ഇന്നലെ ഗംഗാ നദിയിൽ സ്നാനം ചെയ്യാനെത്തിയത് ആയിരക്കണക്കിന് ഭക്തർ. ദിനത്തോടനുബന്ധിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആശംസകൾ നേർന്നു. ഹിന്ദു വിശ്വാസമനുസരിച്ച് പുണ്യ സ്നാന ദിനങ്ങളിലൊന്നാണിത്.
ഫെബ്രുവരി നാലിന് രാത്രി 9.29ന് ആരംഭിച്ച് ഇന്നലെ രാത്രി 11.58ന് അവസാനിക്കുന്നു.
ഗംഗ നദിയിൽ സ്നാനം ചെയ്യുന്ന ഭക്തർ കാശി വിശ്വ നാഥ ക്ഷേത്രം സന്ദർശിക്കും. ഈ ദിനം ഗംഗയിൽ സ്നാനം ചെയ്യുന്നത് പുണ്യമായി വിശ്വാസികൾ കണക്കാക്കുന്നു.
വ്രതാനുഷ്ഠാനം,ദാനധർമ്മങ്ങൾ, അന്നദാനം തുടങ്ങി ഈ ദിനത്തോടനുബന്ധിച്ച് ഒരുപാട് ചടങ്ങുകൾ നടക്കാറുണ്ട്. ദാനധർമ്മങ്ങൾ നടത്തുമ്പോൾ കൂടുതലും വസ്ത്രം, നെയ്യ്, പഴം, ശർക്കര തുടങ്ങിയ സാധനങ്ങളായാണ് നല്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |