SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.50 PM IST

ഡൽഹി - മുംബയ് എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന - ദൗസ പാത പ്രധാനമന്ത്രി ഇന്ന് തുറക്കും

delhjaipurexpress-

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌പ്രസ് വേയുടെ ഒരു ഭാഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി - മുംബയ് എക്‌സ്‌പ്രസ് വേയിലെ സോഹ്‌ന - ദൗസ - ലാൽസോട്ട് പാതയാണ്(246 കിലോമീറ്റർ) തുറക്കുന്നത്. 12,150 കോടി ചെലവിൽ നിർമ്മിച്ച ഈ ഭാഗം ചൊവ്വാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. 246 കിലോമീറ്റർ പാതയിൽ 180 കിലോമീറ്റർ പിന്നിട്ടാൽ വരുന്ന ഇന്റർചേഞ്ചിലൂടെ നേരിട്ട് ജയ്പൂരിലേക്ക് പോകാനാകും. ഇതോടെ ഡൽഹി-മുംബയ് യാത്രാ സമയം 24ൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്ന ഈ അതിവേഗ പാത ഗതാഗതയോഗ്യമാകുന്നതോടെ ഡൽഹി-ജയ്പൂർ യാത്രാസമയവും അഞ്ച് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവനായി പൂർത്തിയാക്കപ്പെടുന്നതോടെ നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതയായി ഡൽഹി - മുംബയ് എക്‌സ്‌പ്രസ് വേ മാറും.

ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ

1,386 കിലോമീറ്റർ ദൈർഘ്യമേറിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ

അലൈൻമെന്റ് ഒപ്റ്റിമൈസേഷനോടെ നിർമ്മിക്കുന്ന 8 ലൈൻ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ ഡൽഹി - മുംബയ് യാത്രാസമയം 24ൽനിന്ന് 12 മണിക്കൂറായി കുറയ്ക്കും

 പ്രധാന നഗരങ്ങളായ ജയ്പൂർ,കോട്ട, ഇൻഡോർ, ഭോപ്പാൽ, വഡോദര, സൂറത്ത് എന്നിവിടങ്ങളിലേക്ക് കണക്ടിവിറ്റി നല്കുന്ന 40ലധികം പ്രധാന ഇന്റർചേഞ്ചുകൾ

ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, പൈപ്പ് ലൈനുകൾ, സോളാർ വൈദ്യുതി ഉത്പാദനം എന്നിവയുൾപ്പെടെ യൂട്ടിലിറ്റി ലൈനുകൾ സ്ഥാപിക്കുന്നതിന് മൂന്ന് മീറ്റർ വീതിയുള്ള ഇടനാഴി

 500 മീറ്റർ ഇടവേളയിൽ മഴവെള്ള സംഭരണത്തിന്റെ 2,000 ലധികം റീചാർജ് പോയിന്റുകൾ

 ഡൽഹി - മുംബയ് നഗരങ്ങൾ തമ്മിലുള്ള ദൂരം 1,424 കിലോമീറ്ററിൽ നിന്ന് 1,242 ആയി(12%) കുറയ്ക്കും

 93 പി.എം ഗതി ശക്തി ഇക്കണോമിക് നോഡുകൾ, 13 തുറമുഖങ്ങൾ, എട്ട് പ്രധാന വിമാനത്താവളങ്ങൾ, എട്ട് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ, ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ജെവാർ എയർപോർട്ട്, നവി മുംബയ് എയർപോർട്ട്, ജെ.എൻ.പി.ടി പോർട്ട് എന്നിവയുമായും ബന്ധിപ്പിക്കുന്നു

ഭാവിയിൽ 12 ലൈനുകളായി വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണം

നിർമ്മാണത്തിന് 12 ലക്ഷം ടൺ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. 50 ഹൗറ പാലം നിർമ്മിക്കുന്നതിന് തുല്യം

നിർമ്മാണത്തിന് ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 15,000 ഹെക്ടർ ഭൂമി ഏറ്റെടുത്തു

യാത്രാനുഭവം മെച്ചപ്പെടുത്താനായി നിരവധി സൗകര്യങ്ങളുള്ള 94 വഴിയോര കേന്ദ്രങ്ങൾ

ഹെലിപാഡുകൾ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ, പ്രത്യേക ഇവി പാതകൾ, ട്രോമകെയർ സെന്ററുകൾ

 എല്ലാ വാഹനങ്ങളുടെയും പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ

10 കോടി തൊഴിൽ ദിനങ്ങളെന്ന് നിതിൻ ഗഡ്കരി

പദ്ധതി പൂർത്തിയാകുമ്പോൾ 4,000 സിവിൽ എൻജിനിയർമാർക്ക് ഉൾപ്പെടെ സൃഷ്ടിക്കപ്പെടുന്നത് 10 കോടി തൊഴിൽ ദിനങ്ങളാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

21 മീറ്റർ മീഡിയനിൽ വികസിപ്പിച്ച ആദ്യ എക്സ്പ്രസ് വേയാണിത്. അതിവേഗ പാതയ്ക്ക് ഒരു അത്യാധുനിക ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവുമുണ്ട്. പാത കടന്ന് പോകുന്ന രൺതമ്പോർ വന്യജീവി സങ്കേതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി വന്യജീവി സൗഹൃദമായ അനിമൽ ഓവർ പാസുകളും അണ്ടർപാസുകളും അതിർത്തിയിൽ മതിലുകളും ഉൾക്കൊള്ളിച്ച ഏഷ്യയിലെ തന്നെ ആദ്യ എക്സ്പ്രസ് വേയാണിത്. ഏറ്റവും സുന്ദരമായ വാസ്തുവിദ്യാ വിസ്മയത്തിന്റെ രാത്രി കാഴ്ചകളും പാത സമ്മാനിക്കുമെന്നും ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.