ന്യൂഡൽഹി: ശൈത്യകാലം അവസാനിക്കെ ഡൽഹിയിലെ പരമാവധി താപനില ഒരാഴ്ചയ്ക്കുള്ളിൽ 30 ഡിഗ്രി സെൽഷ്യത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡൽഹിയിൽ ശൈത്യകാലത്തുണ്ടാകാറുള്ള താപനിലയെക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച കൂടിയ താപനില 29.7 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയെക്കാൾ ഏഴ് ഡിഗ്രി കൂടുതലാണ്.
ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 14 ഡിഗ്രിയാണ്. ഇത് സാധാരണ കണ്ട് വരുന്നതിനേക്കാൾ നാല് ഡിഗ്രി കൂടുതലാണ്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 29.7 ഡിഗ്രി സെൽഷ്യസ് ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 28.4 ഡിഗ്രിയാണ്. 2021 ൽ 33.2 ഡിഗ്രി സെൽഷ്യസും 2020 ൽ 27.8 ഡിഗ്രി സെൽഷ്യസും 2019 ൽ 28.1 ഡിഗ്രി സെൽഷ്യസുമായിരുന്നു ഫെബ്രുവരിയിലെ പരമാവധി ഉയർന്ന താപനില. 13 വരെ വടക്ക് പടിഞ്ഞാറൻ ഇന്ത്യ സമതലങ്ങളിൽ മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഉപരിതല കാറ്റ് വീശുമെന്ന് ഐ.എം.ഡി അറിയിച്ചു. ഇത് മഞ്ഞ് വീഴ്ച്ചയ്ക്കോ മഴയ്ക്കോ കാരണമായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |