SignIn
Kerala Kaumudi Online
Sunday, 01 September 2024 4.48 AM IST

എൻ.ഡി.എ 335 സീറ്റ് നേടുമെന്ന് സർവേഫലം

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 335 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ ഫലം. 'ഇന്ത്യ" മുന്നണി 166 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന മോദിയുടെ അവകാശവാദത്തിൽ തിരുത്തലുകൾ ഉണ്ടാകുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. വിവിധ ലോക്‌സഭ മണ്ഡലങ്ങളിൽ നിന്നുള്ള 35,801 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ആകെയുള്ള 543 സീറ്റുകളിൽ ബി.ജെ.പി 304 സീറ്റുകൾ നേടും. കഴിഞ്ഞ തവണത്തേക്കാൾ (303) ഒരു സീറ്റ് ബി.ജെ.പി വർധിപ്പിക്കുമെന്നും പറയുന്നു. 2019ൽ 52 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 19 സീറ്റുകൾ കൂട്ടി 71 നേടുമെന്നാണ് റിപ്പോർട്ട്. മറ്റു പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ചേർന്ന് 168 സീറ്റുകളും നേടിയേക്കുമെന്നും പ്രവചനമുണ്ട്.

കേരളത്തിൽ ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണു സർവേ ഫലം. ‘ഇന്ത്യ’ മുന്നണി കേരളത്തിലെ 20 ലോക്സഭ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാൽ കഴിഞ്ഞ തവണ 83 ശതമാനമാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ വോട്ട് ശതമാനമെങ്കിൽ ഇത്തവണ അത് 78 ശതമാനമായി കുറയും. എൻ.ഡി.എയുടെ വോട്ട് ശതമാനം 15 ശതമാനത്തിൽനിന്ന് 17 ശതമാനമായി ഉയരും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.