SignIn
Kerala Kaumudi Online
Friday, 27 September 2024 2.50 PM IST

ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി അന്തരിച്ചു

Increase Font Size Decrease Font Size Print Page

s

ന്യൂഡൽഹി: ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽകുമാർ മോദി (72) നിര്യാതനായി. അർബുദബാധയെ തുടർന്ന് ഡൽഹി എയിംസിലായിരുന്നു അന്ത്യം.

നാല് പതിറ്റാണ്ടായി ബീഹാറിൽ ബി.ജെ.പിയുടെ പ്രധാന മുഖമായിരുന്നു സുശീൽകുമാർ. രോഗബാധയെത്തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് അദ്ദേഹം വിട്ടു നിന്നിരുന്നു. നാലു തവണ നിയമസഭാംഗമായി. 2005-2013ലും 2017 മുതൽ 2020 വരെയും 11 വർഷം ഉപമുഖ്യമന്ത്രിയായി. 1996ൽ പ്രതിപക്ഷ നേതാവുമായി. 2003 മുതൽ മൂന്നു വർഷം ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് പദവി വഹിച്ചു.

കോട്ടയം പൊൻകുന്നം സ്വദേശി ജെസി ജോർജാണ് സുശീലിന്റെ ഭാര്യ. ഉത്‌കർഷ്, അക്ഷയ് എന്നിവരാണ് മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.