ന്യൂഡൽഹി: മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ സി.ബി.ഐയ്ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. അറസ്റ്റ് നടപടികൾക്കെതിരെയുള്ള ഹർജിയിലും കേന്ദ്ര ഏജൻസിയുടെ നിലപാട് തേടി. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടേതാണ് നടപടി. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹർജികൾ മേയ് 24ന് പരിഗണിക്കും. മാർച്ച് 15ന് ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് ഭാരത് രാഷ്ട്ര സമിതി നേതാവിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 11ന് സി.ബി.ഐ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |