ന്യൂഡൽഹി : ഡൽഹിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഹരിയാനയിൽ നിന്നുള്ള ജലവിഹിതം ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി സർക്കാർ സമർപ്പിച്ച ഹർജി ജൂൺ 12ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. വിഷയത്തിൽ ഒട്ടേറെ മാദ്ധ്യമവാർത്തകൾ വരുന്നു. ആദ്യം ഫയൽ പഠിക്കട്ടെ. മാദ്ധ്യമങ്ങളുടെ സ്വാധീനത്തിൽ അകപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ പ്രശാന്ത്കുമാർ മിശ്ര, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് 137 ക്യുസെക്സ് വെള്ളം ഹരിയാനയിലൂടെ ഡൽഹിയിലെ വസീറാബാദ് സംഭരണിയിലെത്തിക്കണമെന്ന് ജൂൺ ആറിന് കോടതി ഇടക്കാല നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |