
ബംഗളൂരു∙ നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. കർണാടകയിലെ കൽബുർഗി സ്വദേശിയായ ഭാഗ്യശ്രീയാണ് (18) ജീവനൊടുക്കിയത്. നീറ്റ് പരീക്ഷ റദ്ദാക്കിയ വിഷമത്തിലായിരുന്നെന്നാണ് വിവരം. അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്ക് വാങ്ങിയിരുന്നു ഭാഗ്യശ്രീ. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ വിഷമത്തിൽ രാജസ്ഥാനിലെ സിക്കറിലും വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെത്തുടർന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |