യു.എസ് വിസ പരിഷ്‌കാരം ഇന്ത്യയെ ലക്ഷ്യമിട്ടല്ല, വാർത്താസമ്മേളനത്തിൽ മാർക്ക് റൂബിയോ

Monday 25 May 2026 12:35 AM IST

ന്യൂഡൽഹി: വിസ നിയമങ്ങൾ കർശനമാക്കിയത് ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടല്ലെന്നും ആഗോള പരിവർത്തനത്തിന്റെ ഭാഗമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ. ട്രംപ് ഭരണകൂടം അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ യു.എസ് ജോലി മോഹിക്കുന്നവർക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് പ്രതികരണം. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യക്ഷമവും കൂടുതൽ സുസ്ഥിരവുമായ ഒന്നായിരിക്കും പുതിയ വിസ പരിഷ്‌കാരം. സമീപ വർഷങ്ങളിൽ 20 ദശലക്ഷത്തിലധികം ആളുകൾ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചത് വലിയ പ്രതിസന്ധിയാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ-യു.എസ് ബന്ധത്തിന് ആഴം കുറഞ്ഞിട്ടില്ല. വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകും. വ്യാപാര കരാർ ഉടൻ നടപ്പാകുമെന്നാണ് പ്രതീക്ഷ.

അമേരിക്കൻ വ്യാപാര പ്രതിനിധി ഉടൻ ഇന്ത്യ സന്ദർശിക്കും. വാണിജ്യ കരാറിൽ വളരെയധികം പുരോഗതി കൈവരിച്ചു. ശാശ്വതവും ഇരുപക്ഷത്തിനും പ്രയോജനകരവും ദേശീയ താത്‌പര്യം പരിഗണിക്കുന്നതുമായ സുസ്ഥിര സംവിധാനമാണ് വരിക. എല്ലാ പ്രധാന ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങൾക്കും തന്ത്രപരമായ യോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ പ്രതിസന്ധി അടക്കം അന്താരാഷ്‌ട്ര വിഷയങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്‌തു. സിവിൽ ആണവ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ 53 മിനിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

യു.എസിലുമുണ്ട്

വിഡ്ഢികൾ

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പോലെ യു.എസിലുള്ള ചില വിഡ്ഢികളാണ് ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശങ്ങൾ നടത്തുന്നതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. പരാമർശം ഗൗരവതരമാണ്. ഓൺലൈനിലടക്കം ചിലർ അത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടാകാം. ഇന്ത്യയിലും ലോകത്തെല്ലായിടത്തും ഉള്ളതുപോലെ വിഡ്ഢികൾ യു.എസിലുമുണ്ട്. അവർ എപ്പോഴും ഇത്തരം മണ്ടൻ പരാമർശങ്ങൾ നടത്തും.

ബി​സി​ന​സു​കാ​ർ​ക്കും​ ​നി​ക്ഷേ​പ​ക​ർ​ക്കും പു​തി​യ​ ​യു.​എ​സ് ​വിസ

യു.​എ​സ് ​ദേ​ശീ​യ​ ​താ​ത്‌​പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള​ ​'​അ​മേ​രി​ക്ക​ൻ​ ​ഫ​സ്റ്റ് ​വി​സ​'​ ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ത്യ​യി​ലും​ ​പു​തി​യ​ ​വി​സ​ ​ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ​യു.​എ​സ് ​സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​മാ​ർ​ക്ക് ​റൂ​ബി​യോ.​ ​യു.​എ​സി​നെ​ ​സാ​മ്പ​ത്തി​ക​മാ​യും​ ​ത​ന്ത്ര​പ​ര​മാ​യും​ ​സ​ഹാ​യി​ക്കു​ന്ന​ ​ബി​സി​ന​സ് ​പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും​ ​നി​ക്ഷേ​പ​ക​രെ​യും​ ​ല​ക്ഷ്യ​മി​ട്ടാ​ണി​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​ഡ​ൽ​ഹി​യി​ലെ​ ​യു.​എ​സ് ​എം​ബ​സി​യി​ൽ​ ​ന​ട​ത്തി​യ​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഇ​ന്ത്യ​യും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​ത​ന്ത്ര​പ​ര​വും​ ​സാ​മ്പ​ത്തി​ക​ ​സ​ഹ​ക​ര​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പു​തി​യ​ ​വി​സ​യെ​ന്ന് ​റൂ​ബി​യ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​പു​തി​യ​ ​വി​സാ​ ​പ​ദ്ധ​തി​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​വി​സാ​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ങ്കി​ലും​ ​ക​ർ​ശ​ന​മാ​യ​ ​സ്ക്രീ​നിം​ഗും​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​ക​ളും​ ​ഉ​ൾ​പ്പെ​ടും.