ന്യൂഡൽഹി: റെയിൽവെ സ്റ്റേഷനുകളിൽ തിരക്ക് കൂടിയതോടെ അടുത്ത മാസം വരെ 140 പ്രത്യേക ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 483 ട്രിപ്പുകളാണ് ഏപ്രിൽ- മേയ് മാസങ്ങളിലായി നടത്തുക. സെൻട്രൽ റെയിൽവെ 85, വെസ്റ്റേൺ റെയിൽ 28, നോർത്തേൺ റെയിൽവെ 15, ഈസ്റ്റ് -സെൻട്രൽ റെയിൽവെ രണ്ട്, നോർത്ത് ഈസ്റ്റേൺ റെയിൽവെ 9, നോർത്ത് സെൻട്രൽ റെയിൽവെ ഒരു സ്പെഷൽ ട്രെയിനുമാണ് സർവീസ് നടത്തുക. കൊവിഡ് സാഹചര്യം രൂക്ഷമായതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് മുംബയിലും ഡൽഹിയിലുമടക്കമുള്ള റെയിൽവെ സ്റ്റേഷനുകളിൽ കടുത്ത തിരക്കുണ്ടായതിന് പിന്നാലെയാണിത്. യു.പിയിലെ ഗൊരഖ്പുർ, ലക്നൗ, വാരണാസി, പ്രയാഗ് രാജ്, ബീഹാറിലെ പാട്ന, ഭഗൽപുർ, ദർബംഗ, ബറൂണി, ജാർഖണ്ഡിലെ ബൊക്കാറോ, റാഞ്ചി, അസമിലെ ഗുവാഹത്തി, പശ്ചിമ ബംഗാളിലെ കൊൽക്കത്ത തുടങ്ങിയവിടങ്ങളിലേക്കാണ് സർവീസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |