വാഷിംഗ്ടൺ: മതം അടിസ്ഥാനമാക്കി രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് നടപ്പാക്കാൻ അനുമതി നൽകുന്ന നിയമം റദ്ദാക്കി യു.എസ് പ്രതിനിധി സഭ. മുസ്ലിം ഭൂരിപക്ഷമുള്ള നിരവധി രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വിലക്കിയിരുന്നു. ഇതോടെ, ഈ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായി. ഇത് മുസ്ലിംകൾക്കും ആഫ്രിക്കക്കാർക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കാനും കാരണമായി. ഈ സാഹചര്യത്തിലാണ് നിയമം പ്രതിനിധി സഭ റദ്ദാക്കിയത്. എന്നാൽ, സെനറ്റ് കൂടി കടന്നാലേ നിയമമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |