ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻമന്ത്രിയുമായ ഡോ.എ.കെ. വാലിയ കൊവിഡ് ബാധിച്ച് മരിച്ചു. 72കാരനായ അദ്ദേഹം അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷീല ദീക്ഷിത് മന്ത്രിസഭയിൽ ആരോഗ്യം, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 2017ൽ കോൺഗ്രസ് വിട്ടു. പിന്നീട് മടങ്ങിയെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗറിൽ മത്സരിച്ചെങ്കിലും ആംആദ്മി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |