ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം പിന്നിട്ട് കുതിക്കുന്നതിനിടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാൽലക്ഷം കടന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 60 ശതമാനത്തോളവും. കഴിഞ്ഞ 24 മണിക്കൂറിൽ 3,32,730 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,263 പേർകൂടി മരിച്ചു.
രാജ്യത്ത് ഇതുരെ 1,36,48,159 പേർ രോഗ മുക്തരായി. രോഗമുക്തി നിരക്ക് 83.92 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിൽ 1,93,279 പേർ രോഗ മുക്തരായി.
അതേസമയം രാജ്യത്ത് ആകെ കുത്തിവച്ച വാക്സിൻ ഡോസുകളുടെ എണ്ണം 14 കോടിയോടടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |