ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ ഉത്തർപ്രദേശിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മേയ് നാല് രാവിലെ ഏഴുവരെയാണ് നിയന്ത്രണങ്ങൾ. രാജ്യത്ത് കൊവിഡ് രൂക്ഷമായ പത്തു സംസ്ഥാനങ്ങളിലൊന്നാണ് യു.പി. നിലവിൽ മൂന്നുലക്ഷത്തിലേറെ രോഗികളാണ് ചികിത്സയിലുള്ളത്. നേരത്തെ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
അതിനിടെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർധാം യാത്ര റദ്ദാക്കി. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള തീർത്ഥാടന യാത്ര അടുത്ത മാസം തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് ഉയരുന്നതിനിടെ കുംഭമേള നടത്തി സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |