SignIn
Kerala Kaumudi Online
Saturday, 20 April 2024 7.04 AM IST

ബോളിവുഡ് താരം ബിക്രംജീത്ത് കൻവർപാൽ മരിച്ചു

kk

മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ ബിക്രംജീത്ത് കൻവർപാൽ (52) കൊവിഡ് ബാധിച്ച് മരിച്ചു. നിരവധി ബോളിവുഡ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2003ൽ ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷമാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പേജ് 3, ആക്ഷൻ, മർഡർ- 2, ടു സ്റ്റേറ്റ്സ് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഇതിന് പുറമേ ദിയാ ഓർ ബാത്തി ഹം, യെ ഹെ ചാഹത്തേം , ദിൽ ഹി തൊ ഹെ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഡിസ്നിയുടെ പ്രശസ്ത വെബ് സീരീസായ സ്പെഷ്യൽ ഓപ്സിലാണ് അവസാനമായി അഭിനയിച്ചത്. ചലച്ചിത്ര രംഗത്തെ നിരവധിപ്പേർ അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BIKRAMJEETH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.