SignIn
Kerala Kaumudi Online
Friday, 29 March 2024 6.07 PM IST

തമിഴ്നാട്ടിൽ പുതുയുഗപ്പിറവി, എം.കെ. സ്റ്റാലിൻ ഇന്ന് അധികാരമേൽക്കും

p

34 അംഗ മന്ത്രിസഭയിൽ കന്നിക്കാരൻ ത്യാഗരാജൻ ധനമന്ത്രി

മകൻ ഉദയ നിധിയെ തൽക്കാലം ഒഴിവാക്കി

മന്ത്രിസഭയിൽ ഗാന്ധിയും നെഹ്‌റുവും!

ചെന്നൈ:തമിഴ്നാട്ടിൽ കലൈഞ്ജർ കരുണാനിധിയുടെ പാരമ്പര്യത്തിന്റെ തുടർച്ചയായി ദ്രാവിഡ രാഷ്‌ട്രീയത്തിൽ ഡി.എം.കെയുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ച് പുത്രൻ എം.കെ.സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 33 മന്ത്രിമാരും അധികാരമേൽക്കും. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചവരിൽ മകൻ ഉദയനിധി സ്റ്റാലിനെ തൽക്കാലം ഒഴിവാക്കി. 15 പേർ പുതുമുഖങ്ങളാണ്.

പട്ടിക ഇന്നലെ ഗവർണർ അംഗീകരിച്ചു.

കുടുംബാധിപത്യമെന്ന പഴി തുടക്കത്തിൽ കേൾക്കാതിരിക്കാനാണ് ഉദയനിധിയെ ഒഴിവാക്കിയത്. അദ്ദേഹത്തെ അടുത്ത പുനഃസംഘടനയിൽ ഉൾപ്പെടുത്തിയേക്കും.

ആഭ്യന്തരം,​ ക്ഷേമകാര്യ വകുപ്പുകൾക്കു പുറമെ ഐ.എ.എസ്,​ ഐ.പി.എസ്,​ ജില്ലാ റവന്യൂ ഓഫീസർമാരുമായി ബന്ധപ്പെട്ട വകുപ്പുകളും മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ വഹിക്കും. പളനിവേൽ ത്യാഗരാജനാണ് ധനമന്ത്രി. ആദ്യമായിട്ടാണ് ത്യാഗരാജൻ മന്ത്രിയാകുന്നത്. അമേരിക്കയിൽ നിന്ന് പി.എച്ച്.ഡി. നേടിയ ത്യാഗരാജൻ, മദ്രാസ് മുഖ്യമന്ത്രിയായിരുന്ന പി.ടി.രാജന്റെ ചെറുമകനുമാണ്.

പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകന് ജലവിഭവ വകുപ്പിനു പുറമെ പാർലമെന്ററി കാര്യവകുപ്പു കൂടി നൽകിയിട്ടുണ്ട്.

മന്ത്രമാരിൽ പേരുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രണ്ടു പേർ കെ.എൻ. നെഹ്‌റുവും (നഗരാസൂത്രണം)​ ആർ.ഗാന്ധിയുമാണ് (കൈത്തറി, ടെക്‌സ്‌റ്റൈൽസ്).

 മറ്റ് മന്ത്രിമാരും വകുപ്പുകളും

​ ഐ.പെരിയസ്വാമി (സഹകരണം)​,​ കെ.പൊന്മുടി (ഉന്നത വിദ്യാഭ്യാസം)​,​ ഇ.വി.വേലു (പൊതുമാരാമത്ത്)​,​ എം.ആർ.കെ.പനീർശെൽവം (കൃഷി)​,​ കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ (റവന്യൂ)​,​ തങ്കം തേനരസ് (വ്യവസായം)​,​ രഘുപതി (നിയമം)​,​ എസ്.മുത്തുസാമി (നിയമം)​,​ കെ.ആർ.പെരിയകറുപ്പൻ (ഗ്രാമവികസനം)​,​ ടി.എം. അൻപരസൻ (ഗ്രാമീണ വ്യവസായം)​, എം.പി.സാമിനാഥൻ (പി.ആർ.ഡി), പി.ഗീതാ ജീവൻ (സമൂഹ്യ, വനിതാ ക്ഷേമം), അനിത ആർ.രാധാകൃഷ്ണൻ (ഫിഷറീസ്, മൃഗ സംരക്ഷണം), എസ്.ആർ.രാജ കണ്ണപ്പൻ (ഗതാഗതം), കെ.രാമചന്ദ്രൻ (വനം), ആ‌ർ.ചക്രപാണി (ഭക്ഷ്യം), സെന്തിൽ ബാലാജി (വൈദ്യുതി, എക്സൈസ്), മാ.സുബ്രഹ്മണ്യൻ (ആരോഗ്യം, കുടുംബക്ഷേമം), പി.മൂർത്തി (നികുതി, രജിസ്ട്രേഷൻ), എസ്.എസ്. ശിവശങ്കർ (പിന്നാക്ക ക്ഷേമം), പി.കെ.ശേഖർ ബാബു (ദേവസ്വം),

എസ്.എം.നസീർ (ക്ഷീരവികസനം), കെ.എസ്. മസ്താൻ (ന്യൂനപക്ഷ ക്ഷേമം), അൻപിൽ മഹേഷ് (പൊതുവിദ്യാഭ്യാസം), ശിവ. വി.മെയ്യനന്തൻ (കാലാവസ്ഥ, യുവജനക്ഷേമം), ജി.വി.ഗണേശൻ (തൊഴിൽ), മനോ തങ്കരാജ് (ഐ.ടി), എം.മടിവെന്തൻ (ടൂറിസം), എൻ.കയാൽവിഴി ശെൽവരാജ് (ആദിദ്രാവിഡ ക്ഷേമം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DMK CHIEF STALIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.