മുംബയ്: നടി അഭിലാഷാ പാട്ടീൽ (40) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
മറാത്തി, ഭോജ് പുരി ചിത്രങ്ങളിലൂടെയാണ് അഭിലാഷ ശ്രദ്ധനേടുന്നത്. പിന്നീട് ബോളിവുഡിൽ സുശാന്ത് സിംഗ് രജ്പുതിനൊപ്പം ഛിഛോരെ, ബദ്രീനാഥ് കീ ദുൽഹനിയാ, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |