ന്യൂഡൽഹി: ഉത്തർപ്രദേശ് എട്ടാവയിലെ സഫാരി പാർക്കിൽ ഒരു സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റൊരു സിംഹത്തിന് കൂടി രോഗം സംശയിക്കുന്നുണ്ട്. 14 സിംഹങ്ങളുടെ സാമ്പിളുകളാണ് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. 12 സിംഹങ്ങളുടെ ഫലം നെഗറ്റീവായി. പാർക്കിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഡൽഹി മൃഗശാലയിലെ സിംഹങ്ങളുടെ സാമ്പിളുകളും പരിശോധിച്ചെങ്കിലും നെഗറ്റീവായി. ഹൈദരാബാദിൽ കഴിഞ്ഞ ദിവസം എട്ട് സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |