SignIn
Kerala Kaumudi Online
Thursday, 25 April 2024 2.48 PM IST

മഹാരാഷ്ട്ര, ഡൽഹി, യു.പി കുറയുന്നു, കേരളത്തിൽ കൊവിഡ് ഉയർന്നുതന്നെ: കേന്ദ്രം

covid

ന്യൂഡൽഹി: കേരളമുൾപ്പെടെ 16 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ കൊവിഡ് കേസുകൾ വ‌ർദ്ധിക്കുന്നത് തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ 14 ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിലേറെയാണ്. എറണാകുളത്തും മലപ്പുറത്തും രണ്ടാഴ്ചയായി കേസുകൾ തുടർച്ചയായി ഉയരുകയാണ്. പ്രതിരോധം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തെ കൂടാതെ കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ഒഡിഷ, പഞ്ചാബ്, അസാം, ജമ്മുകാശ്മീർ, ഗോവ, ഹിമാചൽ, പുതുച്ചേരി, മണിപ്പൂർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലും കേസുകളുയരുന്ന ട്രെൻഡ് തുടരുകയാണ്. അതേസമയം മഹാരാഷ്ട്ര, യു.പി, ആന്ധ്ര, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഛത്തീസ്ഗഢ്, ബീഹാർ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, തെലങ്കാന, ചണ്ഡീഗഢ്, ലഡാക്ക്, ദാമൻ, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ പ്രതിദിന കേസുകൾ കുറയുകയാണ്.

രാജ്യത്തെ 533 ജില്ലകളിൽ രോഗസ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിലേറെയാണ്. ഇതിൽ കേരളത്തിലെ 14 ജില്ലകളെ കൂടാതെ കർണാടകയിലെ 28,തമിഴ്നാട്ടിലെ 34 , യു.പിയിൽ 38, മദ്ധ്യപ്രദേശിൽ 45, മഹാരാഷ്ട്രയിലെ 36 ജില്ലകളും ഉൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID CASES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.