ഭോപ്പാൽ: ദിനവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കൊവിഡ് വരാത്തതെന്നും ഗോമൂത്രം കുടിക്കുന്നതുവഴി ശ്വാസകോശ അണുബാധയിൽ നിന്നും കൊവിഡ് വൈറസിൽ നിന്നും രക്ഷനേടാമെന്നും മദ്ധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ.
'ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പ്രതിഫലവും വാഗ്ദാനം ചെയ്ത് ചിലർ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്.'
ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ പ്രജ്ഞാസിംഗ് പറഞ്ഞു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
കൊവിഡിനെതിരായ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |