ന്യൂഡൽഹി: മേയ് 9ന് അന്തരിച്ച ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും പ്രശസ്ത ശിൽപിയുമായ രഘുനാഥ് മഹാപാത്രയുടെ കുടുംബത്തിൽ കൊവിഡ് താണ്ഡവം തുടരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളായ പ്രശാന്ത് മൊഹാപാത്രയും ജഷോബന്താ മൊഹാപാത്രയും കൊവിഡിന് കീഴടങ്ങി. പ്രശാന്ത് ഒഡീഷാ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ബി.സി.സി.ഐ മാച്ച് റഫറിയുമാണ്. രഞ്ജി, ദുലീപ് ട്രോഫി, ദേവ്ധർ ട്രോഫി മത്സരങ്ങളിൽ ഒഡീഷാ ടീമിനെ നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |