ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കാൻ ഇടപെടലുമായി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹർഷ സിംഗ്ല ഇന്ന് കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അധികൃതരുമായി ചർച്ച നടത്തും. അംഗീകൃത വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനാനുമതി നൽകാൻ ചില രാജ്യങ്ങൾ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ.മോഡേണ, ഫൈസർ, കൊവിഷീൽഡ്, ചൈനയുടെ സിനോഫാം തുടങ്ങിയവയാണ് ലോകാരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിൻ പട്ടികയിലുള്ളത്. ഇന്ത്യയിലും ബ്രിട്ടനിലുമൊക്കെ കണ്ടെത്തിയ തീവ്രവ്യാപന ശേഷിയുള്ള വകഭേദങ്ങൾക്കടക്കം ഫലപ്രദമെന്ന് ഭാരത് ബയോടെക് അവകാശപ്പെടുന്ന കൊവാക്സിനെ ചില രാജ്യങ്ങൾ മാത്രമാണ് നിലവിൽ അംഗീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |