ന്യൂഡൽഹി: മുൻ റവന്യൂ ഐ.ആർ.എസ് ഉദ്യോഗസ്ഥയായ ജഗ്ജിത് പവാദിയയെ വിയന്ന ആസ്ഥാനമായ അന്താരാഷ്ട്ര നർക്കോട്ടിക് കൺട്രോൾ ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങൾ നടപ്പാക്കേണ്ട ഐ.എൻ.സി.ബി ബോർഡിൽ 2014മുതൽ അംഗമാണ് ഇന്ത്യയിലെ മുൻ നാർക്കോട്ടിക് കമ്മിഷണർ പദവി അടക്കം റവന്യൂ സർവീസിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ജഗ്ജിത് . 2016ൽ ഐ.എൻ.സി.ബി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ ചൈനയുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് വീണ്ടും ബോർഡ് അംഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |