ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറെ കണ്ടെത്താൻ ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.ജി.പി ലോക്നാഥ് ബഹ്റയുൾപ്പെടെയുള്ളവരെ ഒഴിവാക്കി മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശ് ഡി.ജി.പി എച്ച്.സി അവസ്തി, സശസ്ത്ര സീമാബൽ ഡയറക്ടർ ജനറൽ കെ.ആർ ചന്ദ്ര, ആഭ്യന്തരസുരക്ഷാ സ്പെഷൽ സെക്രട്ടറി വി.എസ്.കെ കൗമുദി എന്നിവരാണ് അവസാന പരിഗണനയിലുള്ളത്. ഒന്നരമണിക്കൂറിലേറെ നീണ്ട യോഗത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയും ലോക്സഭയിലെ വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതാവ് അധീർ രഞ്ജൻ ചൗധരിയുമാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |