SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.55 PM IST

ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ

budhadeb

കൊൽക്കത്ത: കൊവിഡ് സ്ഥിരീകരിച്ച ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണിത്.

77 വയസുകാരനായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും ഭാര്യയ്ക്കും മേയ് 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ബുദ്ധദേബ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഓക്സിജൻ നിലയിൽ കുറവ് വന്നതിനെ തുടർന്നാണ് അദ്ദേഹത്തെ സൗത്ത് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. വർഷങ്ങളായി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നയാളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BUDDHADEB BHATTACHARYA HOSPITALISED WITH COVID19 AS CONDITION DETERIORATES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.