ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 9.54 ശതമാനമായി കുറഞ്ഞു. പ്രതിദിന കൊവിഡ് കേസുകൾ 40 ദിവസത്തിന് ശേഷം ഇതാദ്യമായി രണ്ടുലക്ഷത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.96 ലക്ഷം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 14ന് ശേഷമാണ് രണ്ടു ലക്ഷത്തിൽ താഴെയാകുന്നത്. 3511 പേർ കൂടി മരിച്ചു.
തുടർച്ചയായ 12-ാം ദിവസവും പ്രതിദിന രോഗികളെക്കാൾ കൂടുതൽ പേർ രോഗമുക്തരായി. 3.26 ലക്ഷം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ദേശീയ രോഗമുക്തി നിരക്ക് 89.26 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 25.86 ലക്ഷമായി കുറഞ്ഞു. ആകെ കേസുകളുടെ 9.60 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 1,33,934 പേരുടെ കുറവാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |