ന്യൂഡൽഹി: ഈ നൂറ്റാണ്ട് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധ പൂർണിമയോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉൾപ്പടെ ലോകമാകെ കൊവിഡ് പ്രതിസന്ധിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന് മുമ്പും കൊവിഡിന് ശേഷവുമെന്ന് ലോകം ഈ സമയത്തെ വിലയിരുത്തും. ജാഗ്രതയോടെ മുന്നോട്ട് പോകണം. കൊവിഡിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വാക്സിനുള്ളത്. കൊവിഡ് പ്രതിരോധ വാക്സിൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിരപോരാളികളെയും ആരോഗ്യപ്രവർത്തകരെയും നന്ദിയോടെ സ്മരിക്കുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |