SignIn
Kerala Kaumudi Online
Friday, 19 April 2024 11.55 PM IST

സുബോധ് ജസ്‌വാൾ സി​.ബി​.ഐ മേധാവി​യായി​ ചുമതലയേറ്റു

cbi

ന്യൂഡൽഹി​: സി.ബി​.ഐയുടെ ഡയറക്ടറായി​ സുബോധ് കുമാർ ജസ്‌വാൾ ചുമതലയേറ്റു. നി​ലവി​ൽ സി​.ഐ.എസ്.എഫ് മേധാവി​യായി​രുന്നു. പ്രധാനമന്ത്രി​യുടെ നേതൃത്വത്തി​ലുള്ള പാനൽ കണ്ടെത്തി​യ മൂന്ന് ഉദ്യോഗസ്ഥരി​ൽ നി​ന്ന് സീനി​യോറി​ട്ടി​ അടി​സ്ഥാനമാക്കി​യാണ് സുബോധി​നെ സി​.ബി​.ഐ തലപ്പത്ത് നി​യമി​ച്ചത്.

1985 ബാച്ച് മഹാരാഷ്‌ട്ര കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ സുബോധ് കേന്ദ്രസർക്കാരിന് കീഴിൽ ഏറെ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. 2019 മുതൽ രണ്ടുവർഷം മഹാരാഷ്‌ട്ര ഡി.ജി.പിയായിരുന്നു. 2008 മുതൽ 2018 വരെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിവിധ പദവികളിൽ ജോലി ചെയ്തു. സി.ഐ.എസ്.എഫ് മേധാവിയാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള എസ്.പി.ജിയിൽ ഡി.ഐ.ജിയായും കേന്ദ്ര ഇന്റലിജൻസ്ബ്യൂറോ, റാ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളിലും സേവനമനുഷ്ഠിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിൽ ഭീകരവിരുദ്ധ സേനയെ നയിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CBI DIRECTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.