SignIn
Kerala Kaumudi Online
Thursday, 25 April 2024 8.22 PM IST

രാഹുലിനെതിരെ 'കഴുകൻ' പരാമർശവുമായി ഹർഷവർദ്ധൻ

harshawrdhan

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തുവിടുന്ന കൊവിഡ് മരണക്കണക്കുകൾ തെറ്റാണെന്ന ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിന്റെ വാർത്ത ഏറ്റുപിടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേത് കഴുകൻ രാഷ്‌ട്രീയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ മറുപടി.

മൃതദേഹങ്ങൾ വച്ച് രാഷ്‌‌‌ട്രീയം കളിക്കുന്നത് കോൺഗ്രസിന്റെ ശൈലിയാണ്. കഴുകൻമാർ മരങ്ങളിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും അവയുടെ ആത്മാക്കൾ ഭൂമിയിലെ കഴുകൻമാരിൽ കുടിയേറിയെന്ന് തോന്നുന്നു. രാഹുൽ ഗാന്ധിക്ക് ഡൽഹിയെക്കാൾ ന്യൂയോർക്കിനെയാണ് വിശ്വാസം. മൃതദേഹങ്ങളുടെ രാഷ്‌ട്രീയം കളിക്കുന്നതെങ്ങനെയെന്ന് ഭൂമിയിലെ കഴുകൻമാരിൽ നിന്നാണ് പഠിക്കേണ്ടത്.'- ഹർഷവർദ്ധൻ ട്വീറ്റ് ചെയ്‌തു.

ഇന്ത്യയിൽ ആകെ 3,72ലക്ഷം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റാണെന്നും ശരിക്കും 16 ലക്ഷത്തിന് മേൽ ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നും മേയ് 24ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത് ഏറ്റുപിടിച്ച രാഹുൽ 'നമ്പരുകൾ കളവ് പറയില്ല, പക്ഷേ, കേന്ദ്രസർക്കാർ പറയും.' എന്ന് ട്വീറ്റു ചെയ്‌തതിനുള്ള മറുപടിയാണ് ഹർഷവർദ്ധൻ നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HARSHAWRDHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.