ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്യുന്നതും രാഷ്ട്രീയ പ്രതിച്ഛായയും തമ്മിൽ അന്തരമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. യു.എസ് സന്ദർശനത്തിനിടെ ന്യൂയോർക്കിൽ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ എച്ച്.ആർ. മക്മാസ്റ്ററുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് ഒന്നാം തരംഗം മുതൽ രാജ്യത്ത് സൗജന്യഭക്ഷണം നൽകുന്നുണ്ട്. യു.എസിനെക്കാൾ രണ്ടര ഇരട്ടി ജനസംഖ്യയുള്ള രാജ്യത്ത് മോദി സർക്കാർ നിശബ്ദമായി നടത്തുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ശ്രമങ്ങളെ രാഷ്ട്രീയവത്കരിച്ച് നിറംകെടുത്താൻ ശ്രമമുണ്ടെന്നും ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |