SignIn
Kerala Kaumudi Online
Saturday, 20 April 2024 4.14 AM IST

മായാവതിക്കെതിരായ പരാമർശം: രൺദീപ് ഹൂഡയ്ക്കെതിരെ പ്രതിഷേധം

randeep-hooda

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും ബഹുജൻ സമാജ് വാദി പാർട്ടി നേതാവുമായ മായാവതിയെക്കുറിച്ച് ലൈംഗിക ചുവയുള്ള തമാശ പറഞ്ഞതിന് ബോളിവുഡ് നടൻ രൺദീപ് ഹൂഡക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.

2012ൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഹൂഡയുടെ അഭിപ്രായ പ്രകടനം. 43 സെക്കൻഡ് ദൈർഘ്യമുള്ള ട്വിറ്റർ വീഡിയോ അടുത്തിടെ വൈറലാകുകയായിരുന്നു. താൻ ഒരു വൃത്തിക്കെട്ട തമാശ പറയാൻ പോകുന്നു എന്ന ആമുഖത്തോടെയായിരുന്നു നടന്റെ പ്രതികരണം.

മായാവതിയെക്കുറിച്ച് ജാതി അധിക്ഷേപം നടത്തുകയും ലൈംഗിക ചുവയുള്ള തമാശകൾ പറയുകയും ചെയ്ത ശേഷം പൊട്ടിച്ചിരിക്കുകയാണ് നടൻ.

ഒമ്പതുവർഷത്തിന് ശേഷം ബി.എസ്.പി അനുഭാവികളാരോ ഹൂഡയ്ക്കെതിരെ പ്രതിഷേധിച്ച് വീഡിയോ വൈറലാക്കുകയായിരുന്നു.

'ഒരു ദളിത് സ്ത്രീക്ക് നേരെ സമൂഹം എത്ര മോശമായാണ് പെരുമാറുന്നതെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. പ്രശസ്തനായ ഒരു ബോളിവുഡ് നടനാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിനുവേണ്ടി പിന്നെ ആരാണ് സംസാരിക്കുക?' വീഡിയോ ആദ്യം പങ്കുവച്ചയാൾ ട്വിറ്ററിൽ കുറിച്ചു.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ കവിത കൃഷ്ണൻ,

രൺദീപ് ഹൂഡയുടെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ കമന്റിനെതിരെ ട്വിറ്ററിൽ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. തികച്ചും സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേതെന്നും അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RANDEEPHOODA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.