ന്യൂഡൽഹി:ഗംഗയിൽ മൃതശരീരങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നത് തടയണമെന്നും നിലവിൽ ഒഴുകി നടക്കുന്നവയെ കണ്ടെത്തി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. യൂത്ത് ബാർ അസോസിയേഷനാണ് ഹർജിക്കാർ. യു.പിയിലെ ബൽറാംപൂരിൽ ആചാരത്തിന്റെ ഭാഗമായി മൃതശരീരങ്ങൾ നദികളിൽ ഒഴുക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. മൃതദേഹങ്ങൾ പുഴയിലൊഴുക്കാതെ സംസ്കരിക്കാൻ കൃത്യമായ മാനദണ്ഡം വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ഇന്നലെ ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |