മുംബയ്: വാക്സിൻ വിതരണത്തെക്കുറിച്ച് ട്വിറ്ററിൽ അന്വേഷിച്ചയാളെ അസഭ്യം പറഞ്ഞ ശിവസേനാ നേതാവും മുംബയ് മേയർ കിഷോരി പെഡ്നേകർ വിവാദത്തിൽ. കൊവിഡ് വാക്സിൻ വിതരണത്തിന്റെ കരാർ ആർക്കാണ് നൽകിയതെന്ന ചോദ്യത്തിനാണ് ‘നിങ്ങളുടെ അച്ഛന്’ എന്ന് മേയർ മറുപടി നൽകിയത്. മറുപടി വിവാദമായെന്ന് തിരിച്ചറിഞ്ഞതോടെ മേയർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ, അതിനകം ട്വീറ്റ് വൈറലായിരുന്നു.
മേയറെ പോലെ ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കുറച്ച് കൂടി സഭ്യമായ ഭാഷയിൽ പൊതുവിടങ്ങളിൽ പെരുമാറണമെന്നും പ്രതിപക്ഷം വിമർശിച്ചു. ശിവസേനാ നേതാവാണ് കിഷോരി പെഡ്നേകർ. മേയർ പദവിയുടെ അന്തസിന് ചേർന്ന പെരുമാറ്റമാണ് വേണ്ടതെന്ന് സമാജ്വാദി പാർട്ടിയും കുറ്റപ്പെടുത്തി.
മുംബയുടെ 77–ാം മേയറായി 2019ലാണ് പെഡ്നേകർ സ്ഥാനമേറ്റത്. സ്വന്തം ജീവൻ അവഗണിച്ചും മുംബയ് വാസികൾക്കായി കൊവിഡ്കാലത്ത് നടത്തിയ പ്രവർത്തനങ്ങളിലൂടെ പെഡ്നേകർ കൈയടി നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |