കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ അഴിച്ചുപണിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടി യുവജവ വിഭാഗമായ ഓൾ ഇന്ത്യ തൃണമൂൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും എം.പിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടി ജനറൽ സെക്രട്ടറിയായും വക്താവ് കുനാൽ ഘോഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിച്ചു.മമതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നടി സയോനി ഘോഷാണ് യൂത്ത് കോൺഗ്രസിന്റെ പുതിയ ദേശീയ അദ്ധ്യക്ഷൻ. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ബി.ജെ.പി സിറ്റിംഗ് എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ് വിവരം. മുൻ എം.എൽ.എ സോണാലി ഗുഹ, മുൻ ഫുട്ബോൾ താരം ദീപേന്ദു വിശ്വാസ്, സരള മുർമു, അമൽ ആചാര്യ തുടങ്ങിയവർ തൃണമൂലിൽ തിരിച്ചെടുക്കാൻ അപേക്ഷിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചെന്നാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |