ന്യൂഡൽഹി : ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ ഓക്സിജൻ എക്സ്പ്രസിലൂടെ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത് 26,281 മെട്രിക് ടൺ (ടൺ ലിക്വിഡ് ഓക്സിജൻ ) ജീവവായു. 513 മെട്രിക് ടൺ ഓക്സിജനാണ് കേരളത്തിൽ എത്തിച്ചത്. ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്,ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്,ഹരിയാന, തെലുങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ആസാം എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലാണ് ട്രെയിൻ ഓടിയെത്തിയത്.
15 34 ടാങ്കറുകളിലായാണ് ഓക്സിജൻ എത്തിച്ചത്. 368 ഓക്സിജൻ ട്രെയിനുകൾ യാത്ര പൂർത്തീകരിച്ചെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏഴ് ഓക്സിജൻ എക്സ്പ്രസുകൾ 30 ടാങ്കറുകളിലായി 482 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി യാത്രയിലാണെന്നും പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 24ന് മഹാരാഷ്ട്രയിലാണ് ഓക്സിജൻ എക്സ്പ്രസ് ആദ്യമായി യാത്ര ആരംഭിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |