ന്യൂഡൽഹി :വാതിൽപ്പടി റേഷൻ വിഷയത്തിൽ കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുളള പോര് മുറുകുന്നു. വാതിൽപ്പടി സേവനത്തിന് എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. അതേസമയം പദ്ധതിക്ക് അനുമതി നിഷേധിച്ചതിലൂടെ വലിയ അഴിമതിക്കു തടയിടുകയാണു കേന്ദ്രസർക്കാർ ചെയ്തതെന്നു ബിജെപി നേതൃത്വം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |