ന്യൂഡൽഹി: വാക്സിൻ ഉപയോഗം, സംഭരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റവർക്ക് (ഇ-വിൻ) സംവിധാനത്തിലുള്ള വിവരങ്ങൾ പൊതു ഇടങ്ങളിൽ പങ്കുവയ്ക്കുന്നതിന് മുമ്പ് അനുവാദം തേടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
വാക്സിൻ ഉപയോഗം, സ്റ്റോക്ക്, വാക്സിനുകൾ സൂക്ഷിക്കുന്നതിനുള്ള താപനില തുടങ്ങിയ വിവരങ്ങൾ ബിസിനസ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. . ആറുവർഷമായി രാജ്യത്തെ എല്ലാ പ്രതിരോധ കുത്തിവയ്പുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇ-വിൻ സംവിധാനത്തിന് കീഴിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |