ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ്(80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഡൽഹിയിലായിരുന്നു അന്ത്യം.
ഹൽദ്വാനിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ചു. നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഇന്ദിര മുൻപന്തിയിലുണ്ടായിരുന്നെന്നും നിയമസഭാംഗമെന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |