SignIn
Kerala Kaumudi Online
Friday, 19 April 2024 2.10 PM IST

ഇസ്രായേൽ എംബസി ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത്

12

 ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം

ന്യൂഡൽഹി: ജനുവരി 30ന് ഇസ്രായേൽ എംബസിക്ക് സമീപം ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പുറത്ത് വിട്ട് എൻ.ഐ.എ. ആക്രമണം നടന്ന ദിവസം സംശയാസ്പദമായ സാഹചര്യത്തിൽ എംബസിക്ക് മുന്നിൽ കാണപ്പെട്ട രണ്ട് യുവാക്കളുടെ സി.സി ടി.വി ദൃശ്യമാണ് എൻ.ഐ.എ പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർ, പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകുന്നവർ തുടങ്ങിയവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോൺ നമ്പറിലൂടെയുമാണ് വിവരങ്ങൾ നൽകേണ്ടത്. ജനുവരി 30നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ചെറിയ സ്ഫോടനമായിരുന്നു നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത് ഇതിൽ മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ISRAYEL EMBASSY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.