SignIn
Kerala Kaumudi Online
Saturday, 20 April 2024 9.20 AM IST

മുകുൾ റോയിയുടെ സുരക്ഷ പിൻവലിച്ച് കേന്ദ്രം

mukul-roy

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുകുൾ റോയിയുടെ ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിൻവലിച്ചു. 67കാരനായ റോയിയുടെ സംരക്ഷണത്തിന് നിയോഗിച്ച സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിനെ തിരിച്ചുവിളിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

എന്നാൽ സുരക്ഷാ സേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നുവെന്നും അത് പ്രാബല്യത്തിൽ വന്നതാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

തൃണമൂലിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ 2017 നവംബറിലാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. തുടർന്ന് 2017മുതൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഒരാഴ്ച മുമ്പ് തിരികെ തൃണമൂലിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിനൊപ്പം മകൻ സുഭ്രാംശുവും തിരികെയെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MUKUL ROY SURRENDERED Z CATEGORY SECURITY COVER NOT WITHDRAWN CENTRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.