ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സ്റ്റാലിന്റെ ഭാര്യ ദുർഗാവതിയും കൂടിക്കാഴ്ചയുടെ ഭാഗമായി.
തമിഴ്നാട്ടിൽ ഡി.എം.കെ - കോൺഗ്രസ് സഖ്യം അധികാരത്തിലേറിയതിന് ശേഷമുള്ള നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയാണിത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികളും നയങ്ങളും കോൺഗ്രസ് നേതൃത്വവുമായി സ്റ്റാലിൻ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം അടുത്ത മാസം നടക്കാനിരിക്കുന്ന മൺസൂൺ പാർലമെന്റ് സെഷനിൽ കേന്ദ്ര സർക്കാരിനെ നേരിടുന്നതിനെക്കുറിച്ച് അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി.
സ്റ്റാലിനേയും ഭാര്യയേയും കാണാനായതിൽ തനിക്കും കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്കും സന്തോഷമുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
തമിഴ് ജനതയ്ക്കായി ശക്തവും സമ്പന്നവുമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന് തങ്ങൾ ഡി.എം.കെയുമായി തുടർന്നും ചേർന്ന് പ്രവർത്തിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. ഡൽഹി സന്ദർശനത്തിലുള്ള സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |