ന്യൂഡൽഹി : രാജ്യത്ത് പാർലമെന്റ് അംഗങ്ങൾക്കായി ഭാഷാ പഠന പദ്ധതി തയ്യാറാക്കുന്നു. എം.പിമാർ, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കായുള്ള പദ്ധതി നാളെ ലോക്സഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഫ്രാൻസ്, ജർമനി, ജപ്പാൻ, പോർചുഗൽ, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ അംബാസിഡർമാർ ചടങ്ങിൽ പങ്കെടുക്കും. പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂച്ച് ഫോർ ഡെമോക്രസീസും ലോക്സഭാ സെക്രട്ടേറിയറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും പഠിപ്പിക്കും. നാളെ മുതൽ ഫ്രഞ്ച്, ജർമൻ, പോർചുഗീസ്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ജൂലായ് അഞ്ചോടെ ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, മറാത്തി, തമിഴ് തുടങ്ങിയ ഭാഷകളിലും ജൂലായ് 22ന് കാശ്മീരി, സിന്ധി, നേപ്പാളി, മണിപ്പൂരി, പഞ്ചാബി ഭാഷകളിലും ക്ലാസുകൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |