ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ആസ്വദിച്ച് കുട്ടിക്കുരങ്ങൻ. യമുന ബാങ്ക് സ്റ്റേഷൻ മുതൽ ഐ.പി സ്റ്റേഷൻ വരെയുള്ള യാത്രയിലാണ് കുട്ടിക്കുരങ്ങൻ കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്തത്. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങൻ ട്രെയിനിനുള്ളിൽ കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങൻ യമുന ബാങ്ക് സ്റ്റേഷനിൽ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചതെന്നാണ് വിവരം. കോച്ചിനകത്ത് അല്പ നേരം കറങ്ങിനടന്ന കുരങ്ങൻ ഐ.പി സ്റ്റേഷൻ എത്തുന്നത് വരെ സീറ്റിൽ മര്യാദക്കാരനായി ഇരുന്നു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ജനലിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് സ്വയം മറന്നിരിപ്പായിരുന്നു കുട്ടികുരങ്ങൻ.ഐ.പി സ്റ്റേഷൻ എത്തിയപ്പോൾ കുരങ്ങൻ ട്രെയിനിൽ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് കുരങ്ങനെ സ്റ്റേഷൻ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതർ പറഞ്ഞു. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങച്ചാരുടെ മെട്രോ യാത്ര പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |