ന്യൂഡൽഹി :പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ, അമരീന്ദറിനോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്.
പ്രശ്നപരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും അമരീന്ദർ ഇവർക്ക് മുന്നിൽ ഇന്നലെ ഹാജരാവുകയും ചെയ്തിരുന്നു. എം.എൽ.എമാരും മന്ത്രിമാരും അടക്കം അമരീന്ദറിനെതിരെ പരാതിയുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണിത്. അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്ന് എന്ന നിലയിൽ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്, അവിടുത്തെ ഫലം സംസ്ഥാനത്തിന് പുറത്തുള്ള പാർട്ടിയുടെ സാദ്ധ്യതകളെയും ബാധിക്കും. അതിനാലാണ് പഞ്ചാബിലെ പ്രശ്നപരിഹാരത്തിനായി നേതാക്കൾ സജീവ ഇടപെൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |