ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റും പാസ്പോർട്ട് നമ്പരും ലിങ്ക് ചെയ്യാൻ കൊവിൻ പോർട്ടലിൽ സൗകര്യം. വിദേശ യാത്ര നടത്തുന്നവരെ സഹായിക്കാനാണിത്. കൊവിൻ പോർട്ടലിൽ 'റെയ്സ് എ ഇഷ്യു ' എന്ന ഭാഗത്ത് ക്ളിക്കു ചെയ്യുമ്പോൾ പാസ്പോർട്ട് ഒാപ്ഷൻ എന്നു കാണാം. അവിടെ ആളിന്റെ പേര് തിരഞ്ഞെടുത്ത് പാസ്പോർട്ട് നമ്പർ ചേർത്ത് എന്റർ ചെയ്യണം. പാസ്പോർട്ട് നമ്പരുള്ള സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാകും.
പാസ്പോർട്ടിലെയും വാക്സിൻ സർട്ടിഫിക്കറ്റിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ തിരുത്താനും സൗകര്യമുണ്ട്. ഇതിന് 'റെയ്സ് എ ഇഷ്യു ' എന്ന ഭാഗത്തെ 'കറക്ഷൻ ഇൻ സർട്ടിഫിക്കറ്റ്' എന്നതാണ് തിരഞ്ഞെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |