ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച 2 ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നിന്റെ വ്യാവസായിക ഉത്പാദനം തുടങ്ങിയതായി നിർമ്മാതാക്കളായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് അറിയിച്ചു. വൈകാതെ രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മരുന്നെത്തും. 2ഡിജിടിഎം എന്ന പേരിൽ ഒരു പായ്ക്കറ്റിന് 990 രൂപയ്ക്കാണ് മരുന്ന് വിപണിയിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ മെട്രോകളിലും പ്രമുഖ നഗരങ്ങളിലും ക്രമേണ മറ്റിടങ്ങളിലും മരുന്ന് ലഭ്യമാകുമെന്ന് റെഡ്ഡീ ലാബോറട്ടറീസ് അറിയിച്ചു. നിലവിലുള്ള ചികിത്സയ്ക്കൊപ്പം ഡോക്ടറുടെ ശുപാർശ പ്രകാരമാണ് കൊവിഡ് രോഗികൾ 2ഡിജി മരുന്ന് കഴിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |