ന്യൂഡൽഹി: അദ്ധ്യാപക നിയമന കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക് ദൾ(ഐ.എൻ.എൽ.ഡി) അദ്ധ്യക്ഷനുമായ ഓം പ്രകാശ് ചൗത്താല ജയിൽ മോചിതനായി. പത്തു വർഷത്തെ തടവു ശിക്ഷ പൂർത്തിയാകാൻ ആറുമാസം ബാക്കിയിരിക്കെ ഡൽഹി സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് 86 കാരനായ ചൗത്താല തീഹാർജയിലിൽ നിന്ന് മോചിതനാകുന്നത്. പരോളിലായിരുന്ന ചൗത്താല തീഹാർ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
3,206 അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഓംപ്രകാശ് ചൗത്താലയും മകൻ അജയ് ചൗത്താലയും അടക്കം 53 പേർക്ക് 2013ൽ തടവു ശിക്ഷ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |