SignIn
Kerala Kaumudi Online
Thursday, 25 April 2024 1.49 AM IST

സൗജന്യ റേഷൻ: 'മോദി ചിത്രവും' താമരയും ഉറപ്പാക്കണം

modi

ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതത് മുഖ്യമന്ത്രിമാരുടേയും ചിത്രങ്ങൾ ഉൾപ്പെട്ട ബാനറുകൾ സ്ഥാപിക്കാൻ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഭക്ഷ്യ പദ്ധതി ഏറ്റവും മികച്ച രീതിയിൽ ജനങ്ങളിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വങ്ങൾക്ക് ബി.ജെ.പി സെക്രട്ടറി അരുൺ സിംഗ് കത്തയച്ചു.

റേഷൻ വിതരണത്തിന് ഉപയോഗിക്കുന്ന താമര ചിഹ്നം പതിക്കണമെന്നും നിർദ്ദേശമുണ്ട്. ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. ഇത്തരം സംസ്ഥാനങ്ങളിൽ ബാനറിൽ നിന്നു മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കണം. പകരം പൊതുസ്വീകാര്യത ഉള്ളവരുടെയും നിയമനിർമാതാക്കളുടെയും ചിത്രം പതിപ്പിക്കണം. പ്രചാരണത്തിനു സമൂഹ മാദ്ധ്യമങ്ങളും ഉപയോഗിക്കണം.

റേഷൻ ബാഗുകളിൽ താമര ചിഹ്നം ഉറപ്പുവരുത്താൻ എം.പിമാർ, എം.എൽ.എമാർ, പാർട്ടി ഭാരവാഹികൾ എന്നിവർക്ക് നിർദ്ദേശം നൽകി. ഗുണഭോക്താക്കളെ നേരിട്ടു കാണാനും പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി. റേഷൻ ബാഗുകൾ പ്ലാസ്റ്റിക് മുക്തമാണെന്ന് ഉറപ്പാക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.